പയ്യന്നൂർ: വെള്ളൂർ ആലിങ്കീലിലെ ജ്വല്ലറിയിൽ കവർച്ചശ്രമം. കവർച്ചക്കെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മോഷണം നടത്താനെത്തിയ ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ സഫ്രജിനെയാണ് (40) നാട്ടുകാർ പിടികൂടിയത്.
ഞായറാഴ്‌ച പുലർച്ച മൂന്നോടെയാണ് ആലിങ്കീൽ ദേശീയ പാതക്കു സമീപത്തെ ഐശ്വര്യ ജ്വല്ലറിയിൽ കവർച്ചശ്രമം നടന്നത്. ജ്വല്ലറിക്കു മുന്നിലെത്തിയ മോഷ്ടാക്കൾ കടയുടെ മുന്നിൽ സ്ഥാപിച്ച നിരീക്ഷണ കാമറയും ഷട്ടറിെൻറ ലോക്കും തകർത്ത് ജ്വല്ലറിക്കകത്ത് കയറുകയായിരുന്നു. കാമറ തകർത്തതിനെ തുടർന്ന് ജ്വല്ലറി ഉടമയായ കണിയേരി സ്വദേശി എം.വി. ജയെൻറ ഫോണിൽ അലാറം മുഴങ്ങി.
സംശയം തോന്നിയ ജയൻ ജ്വല്ലറിക്കകത്തെ കാമറ ഫോണിൽ പരിശോധിച്ചപ്പോഴാണ് കടയിൽ രണ്ടുപേർ കയറിയതായി കണ്ടത്. ഉടൻ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കടയിലെത്തുകയായിരുന്നു. ഈ സമയത്ത് രണ്ടംഗ മോഷണസംഘം കടയിൽനിന്ന് ഇറങ്ങി ഓടി. ഇവരെ പിന്തുടർന്ന നാട്ടുകാർ ഒരാളെ പിടികൂടിയെങ്കിലും മറ്റേയാൾ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്.ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.