പയ്യന്നൂർ: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നരു വടക്ക് എ.കെ.ജി നഗറിൽ താമസിക്കുന്ന തങ്കമണിയുടെ പശുവാണ് കിണറ്റിൽ വീണത്.
വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷസേനയെത്തി കരക്ക് കയറ്റുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ തറനിരപ്പ് വരെ വെള്ളം ഉണ്ടായിരുന്നു. പശു വീണതുകണ്ട സമീപവാസികൾ പശുവിനെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തുകയും സേനയുടെ സഹായം ആവശ്യപ്പെടുകയുമായിരുന്നു.
സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രെൻറ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.