പയ്യന്നൂർ: കൊക്കാനിശ്ശേരിയിൽ സജിത്ത് ലാൽ സ്മാരകം തകർക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സജിത്ത് ലാലിെൻറ പേരിൽ വർഷങ്ങൾക്കുമുമ്പ് നിർമാണം തുടങ്ങിയ കെട്ടിടം ഇന്നും പൂർത്തീകരിച്ചിട്ടില്ല.
ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ഇവിടെ ദിവസങ്ങളായി കോൺഗ്രസിലെ ചിലർ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഇതിനു സമീപം വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ സ്ഥാപിച്ച ബോർഡ് കീറിനശിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്മാരക മന്ദിരം തകർക്കുകയും കോൺഗ്രസ് നേതാക്കൾ, സി.പി.എമ്മാണ് തകർത്തതെന്ന രീതിയിലുള്ള പ്രചാരണം നടത്തുകയും ചെയ്തു.
തിരുവനന്തപുരത്ത് കോൺഗ്രസ് മഹിള നേതാവിെൻറ വീട് ആക്രമിക്കപ്പെട്ടതിനു സമാനമായ സംഭവമാണ് ഇവിടെയും നടന്നതെന്ന് സംശയിക്കണം.സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ലോക്കൽ സെക്രട്ടറി പോത്തേര കൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.