വികസനം വഴിമാറുന്നു; പയ്യന്നൂരിനും തളിപ്പറമ്പിനും ഇനി ദേശീയപാതയില്ല

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വാ​ണി​ജ്യ​പു​രോ​ഗ​തി​ക്ക് നി​ർ​ണാ​യ​ക​മാ​യ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് പ​ട്ട​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​കും. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​പ​ട്ട​ണ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് ഏ​റെ ഇ​ന്ധ​നം പ​ക​ർ​ന്നി​രു​ന്നു. ഈ ​ബ​ന്ധ​മാ​ണ് അ​റ്റു​പോ​കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ പെ​രു​മ്പ​യി​ലൂ​ടെ​യും ത​ളി​പ്പ​റ​മ്പി​ൽ ന​ഗ​ര ഹൃ​ദ​യ​ത്തി​ലൂ​ടെ​യു​മാ​ണ് നി​ല​വി​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. വി​ക​സ​നം പൂ​ർ​ത്തി​യാ​കു​​ന്ന​തോ​ടെ ത​ളി​പ്പ​റ​മ്പി​ൽ കു​പ്പ​ത്തു​നി​ന്ന് തു​ട​ങ്ങി കീ​ഴാ​റ്റൂ​ർ വ​യ​ലി​ലൂ​ടെ പാ​ത ബ​ക്ക​ള​ത്ത് എ​ത്തി​ച്ചേ​രും. പ​യ്യ​ന്നൂ​രി​ൽ പെ​രു​മ്പ പാ​ല​ത്തി​ന് കി​ഴ​ക്ക് എ​ട​നാ​ട് നി​ന്ന് കോ​ത്താ​യി മു​ക്കി​ന് സ​മീ​പ​ത്താ​ണ് നി​ല​വി​ലു​ള്ള പാ​ത​യോ​ട് ചേ​രു​ന്ന​ത്. ഈ ​ര​ണ്ടു ബൈ​പാ​സു​ക​ളി​ലും മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പും വി​ക​സ​ന​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 2018 മു​ത​ലാ​ണ് സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി​യ​തെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്. ക​ന​ത്ത മ​ഴ പെ​യ്ത​ത് സ്ഥ​ല​മെ​ടു​പ്പ് വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഭൂ​മി കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം. രേ​ഖ​ക​ളി​ല്ലാ​ത്ത​തും അ​വ​കാ​ശി​ക​ൾ വ​രാ​ത്ത​തും ഉ​ട​മ​ക​ൾ ഏ​താ​ണെ​ന്ന് അ​റി​യാ​ത്ത​തു​മാ​യ സ്ഥ​ല​ങ്ങ​ളും ഏ​റ്റെ​ടു​ക്കാ​നു​ണ്ട്. അ​ദാ​ല​ത്ത് ന​ട​ത്തി​യി​ട്ടും ആ​ളു​ക​ൾ എ​ത്തി​യി​ല്ല. ഇ​നി കോ​ട​തി​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

കാ​സ​ർ​കോ​ട് ത​ല​പ്പാ​ടി മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കാ​രോ​ടു​വ​രെ 646.30 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത​യാ​ണ് ആ​റു​വ​രി​യാ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 200 ഹെ​ക്ട​റോ​ളം ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ന് 2061 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. വാ​ട​ക​ക്കാ​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Development is bypassing; Payyannur and Taliparamba no longer have national highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.