പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ലോ​റി പാ​ർ​ക്കു​ചെ​യ്ത നി​ല​യി​ൽ

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് റോഡിൽ അനധികൃത ലോറി പാർക്കിങ്

പയ്യന്നൂർ: പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡുകൾ കൈയേറി അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും മറ്റും സ്ഥിരമായി നിർത്തിയിടുന്നതായി നാട്ടുകാർ പറയുന്നു. നഗരസയോധികൃതർ സ്ഥാപിച്ച സൂചന ബോർഡ് കീറിനശിപ്പിച്ച നിലയിലാണ്.

ഈ ബോർഡ് നോക്കുകുത്തിയാക്കിയാണ് ഇവിടെ ലോറികൾ പാർക്ക് ചെയ്യുന്നത്.

ഇതരസംസ്ഥാന ലോറികളുൾപ്പെടെ ഒരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാർക്ക് ചെയ്യുന്നത്. അപകടം ക്ഷണിച്ചുവരുത്തുന്ന അനധികൃത പാർക്കിങ്ങിനെതിരെ നിരന്തരമായി വന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നഗരസഭാധികൃതർ, പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരുന്നു. ഈ സൂചന ബോർഡാണ് നശിപ്പിച്ചത്.

പ്രദേശത്ത് ആവശ്യമായ ശുചിമുറികൾ ഇല്ലാത്തതിനാൽ തൊട്ടടുത്ത തോടിനെയാണ് പ്രാഥമിക കർമങ്ങൾക്കും മറ്റുമായി ദീർഘദൂര ലോറികളിലെ ഡ്രൈവർമാർ ആശ്രയിക്കുന്നത്. കൂടാതെ ഈ പ്രദേശത്ത്, ലോഡിറക്കിയ ശേഷമുള്ള മാലിന്യവും ചപ്പുചവറും നിക്ഷേപിക്കുന്നത് പതിവായതായും നാട്ടുകാർ പറയുന്നു. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു.

Tags:    
News Summary - Illegal lorry parking on Payyanur new bus stand road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.