പയ്യന്നൂർ: വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളിക്ക് നേരെ തെരുവുനായുടെ അക്രമം. എരമം ശാസ്താംപാറയിൽ താമസിക്കുന്ന രമേശ് ചന്തുക്കറിന്റെ മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തെരുവ് നായുടെ ആക്രമണം. ചെങ്കൽ ക്വാറിയിൽ ജോലിചെയ്യുന്ന എരമം ശാസ്താംപാറയിൽ താമസിക്കുന്ന കർണാടക സ്വദേശിയാണ് രമേശ് ചന്തുക്കർ. ചുണ്ടിനും മീശയുടെ ഭാഗത്തുമാണ് കടിയേറ്റത്.
മീശയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. രമേശ് ചന്തുക്കർ പെരിങ്ങോം താലൂക്ക് ആശുപത്രിയിലും തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. എരമം കണ്ണാപ്പള്ളിപൊയിൽ, ശാസ്താംപാറ ഭാഗത്ത് തെരുവുനായ് ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. അധികൃതർ തെരുവുനായ് പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.