പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ ഗർഭിണികളായ കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം 100 കടന്നു. 107 പേരാണ് ഇതുവരെ ചികിത്സ തേടിയത്. 39 പേർ ഇതിനോടകം പ്രസവിച്ചു. ഇതിൽ ഒമ്പതുപേർക്ക് സങ്കീർണ ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
68 പേർ നിലവിൽ പ്രസവസംബന്ധമായ ചികിത്സ തുടരുകയാണ്. ഇതിൽ 21 പേർ കോവിഡ് രോഗമുക്തിക്കായുള്ള ചികിത്സയിൽക്കൂടിയാണുള്ളത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് പോസിറ്റിവായ ഗർഭിണികൾ ഒഴികെ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണ്. ഡോ. എസ്. അജിത്ത്, ഡോ. എം.ടി.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സിക്കുന്നത്.
കേരളത്തിലാദ്യമായി കോവിഡ് പോസിറ്റിവായ യുവതി പ്രസവിച്ചത് ഇൗ ആശുപത്രിയിലായിരുന്നു.ഗർഭിണി ഉൾെപ്പടെ കുടുംബത്തോടെ കോവിഡ് ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും യുവതിയുടെ പ്രസവം കഴിഞ്ഞ്, യുവതിക്കും നവജാത ശിശുവിനുമൊപ്പം കുടുംബാംഗങ്ങളെല്ലാം കോവിഡ് രോഗമുക്തിയും നേടി ഒന്നിച്ച് ഇരട്ടിസന്തോഷത്തോടെ ആശുപത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് പോയ നാല് പ്രത്യേക സന്ദർഭങ്ങളും പരിയാരത്ത് കോവിഡ് ചികിത്സയിലുണ്ടായി.സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവ് ഗർഭിണികൾ ചികിത്സതേടിയത് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.