പയ്യന്നൂർ: ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ നാഷനൽ പെർമിറ്റ് ലോറി മറിഞ്ഞു. പിലാത്തറ ദേശീയപാതയിൽ പീരക്കാംതടത്തിൽ ചൊവ്വാഴ്ച പുലർച്ച 5.30 ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽനിന്ന് മുംബൈയിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. എതിർദിശയിൽനിന്ന് ടൂ വിലർ വന്നപ്പോൾ സൈഡ് കൊടുക്കാൻ വണ്ടി ഒതുക്കിയപ്പോഴാണ് ലോറി സർവിസ് റോഡിൽനിന്ന് പണി നടക്കുന്ന ദേശീയപാതയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. സർവിസ് റോഡിന്റെ വീതിക്കുറവുമൂലം അപകടങ്ങൾ നിത്യസംഭവമാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞാഴ്ചയും സമാപന രീതിയിൽ അപകടമുണ്ടായിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്നത് തടയാൻ അധികൃതർ ഇടപെടണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.