പയ്യന്നൂർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പൊലീസ് പിടിയിൽ. കേസിലെ സുപ്രധാന കണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്ണദാസി(20)നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം പാലയാട്ടെ രതീശന് ഏറ്റെടുത്ത ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ നേരത്തെ അറസ്റ്റിലായ ജിഷ്ണു, അഭിലാഷ് എന്നിവരെ കൂട്ടിന് വിളിച്ചുവെങ്കിലും ഇവര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നീലേശ്വത്തെ സുധീഷിനെ ബന്ധപ്പെടുന്നത്.
തുടര്‍ന്ന് സുധീഷിെൻറ നേതൃത്വത്തില്‍ ബുധനാഴ്ച അറസ്റ്റിലായ കൃഷ്ണദാസ്, അഖില്‍, ബാബു എന്നിവര്‍ ഇത് ഏറ്റെടുക്കുകയായിരുന്നുവത്രെ. സുധീഷിെൻറ നേതൃത്വത്തില്‍ ഈ നാലംഗ സംഘമാണ് സുരേഷ്ബാബുവിനെ വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച പുതിയവിവരം. പ്രതികള്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇപ്പോൾ അഞ്ചായി.
പരിയാരം എസ്.ഐ കെ.വി. സതീശെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രതീശന്, ജിഷ്ണു, അഭിലാഷ് എന്നിവരെ വൈകീേട്ടാടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ക്വട്ടേഷന്‍ നല്കിയ കേരള ബാങ്ക് ഉദ്യോഗസ്ഥയായ സീമ പൊലീസിെൻറ വലയിലാണെന്നറിയുന്നു.ഇവരുടെ മുന്‍കൂര്‍ ജാമ്യഹരജി ജില്ല കോടതിയുടെ പരിഗണനയിലാണ്. അന്വേഷണസംഘത്തിൽ സീനിയര്‍ സി.പി.ഒ നൗഫല്‍ അഞ്ചില്ലത്ത്, സി.പി.ഒ മഹേഷ്, പൊലീസ് ൈഡ്രവര്‍ എ.എസ്.ഐ രാമചന്ദ്രന് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.