പയ്യന്നൂർ: കാൽപ്പന്തുകളിയിൽ പയ്യന്നൂരിന്റെ മഹിത സംഭാവനയായ സഹൽ അബ്ദുൽ സമദിന് പിന്നാലെ മറ്റൊരു താരോദയമായി മുഹമ്മദ് മുഷ്റഫ്. സന്തോഷ് ട്രോഫിയിലൂടെയാണ് മുഹമ്മദ് ദേശീയ മത്സരത്തിൽ മാറ്റുരക്കുന്നത്. സന്തോഷ് ട്രോഫിക്കുള്ള ഈ വർഷത്തെ കേരള ടീമിലെ ഏക കണ്ണൂർ ജില്ലക്കാരൻ എന്ന പ്രത്യേകതയും ഈ കായിക താരത്തിന് സ്വന്തം.
കുഞ്ഞിമംഗലം കുമാർ ഫുട്ബാൾ അക്കാദമി മൈതാനത്തിലൂടെയാണ് പന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് ഈ താരം പിച്ചവെച്ചത്. നേരത്തെ അണ്ടർ 17 കേരള ടീമിൽ അംഗമായിട്ടുണ്ട്. രാമന്തളി പുതിയപുഴക്കര കാരന്താട്ടെ പി.പി. മുഹമ്മദ് അഷ്റഫിന്റെയും പി. റംലയുടെയും മകനായ ഈ താരം ഫുട്ബാളിൽ ഉയരങ്ങൾ കീഴടക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.