ശി​ൽ​പി ചി​ത്ര​ൻ കു​ഞ്ഞി​മം​ഗ​ലം നി​ർ​മി​ച്ച എ.​കെ.​ജി​യു​ടെ ശി​ൽ​പം

കലാപത്തിന്റെ തീയണക്കാൻ ജീപ്പ് വേദിയാക്കി എ.കെ.ജി; ചരിത്രപ്രസംഗത്തിന് ശിൽപഭാഷ്യം

പയ്യന്നൂർ: 1971 കാലത്ത് തലശ്ശേരിയിൽ നടന്ന വർഗീയ കലാപത്തിന്റെ തീയണക്കാൻ ജീപ്പിന്റെ ബോണറ്റ് വേദിയാക്കി എ.കെ.ജി നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ചരിത്രത്തിൽ മാനവികതയുടെ വെളിച്ചം വിതറിയ ഈ പ്രസംഗത്തിന് ശിൽപഭാഷ്യം ഒരുങ്ങുകയാണ്.

കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാമത് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചിത്ര-ശിൽപ പ്രദർശന ഹാളിലിടംപിടിക്കാൻ കുഞ്ഞിമംഗലത്ത് ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പണിപ്പുരയിലാണ് ചരിത്രം പുനർജനിച്ചത്.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ശിൽപവും ജീപ്പും ഒരുമിച്ചുകാണാം. എ.കെ.ജിക്ക് കാവലാളായാണ് പിണറായിയുടെ സ്ഥാനം. ഇരുവരുടെയും പൂർണകായ ശിൽപങ്ങളാണ് എന്നതും മറ്റൊരു പ്രത്യേകത.

മതമൈത്രിക്ക് വേണ്ടി എ.കെ.ജി നേരിട്ട് രംഗത്തിറങ്ങിയിരുന്നു. സ്റ്റേഷനിൽ എത്തി പൊലീസുകാരുമായി തർക്കിക്കുകയും പിന്നീട് പ്രതിഷേധയോഗത്തിൽ സംസാരിക്കുകയും ചെയ്യുകയായിരുന്നു. പ്രസംഗിക്കാൻ വേദിയില്ലാതായതോടെ ജീപ്പിന്റെ മുൻഭാഗത്തെ എൻജിൻ നിൽക്കുന്ന ഇടം പ്രസംഗവേദിയാക്കുകയായിരുന്നു. 

Tags:    
News Summary - Sculpture for AKGs historic speach on jeep during thalassery riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.