സെർവർ പണിമുടക്കിൽ; പയ്യന്നൂർ എഫ്‌.സി.ഐയിൽ ചരക്കുനീക്കം പരിധിക്കുപുറത്ത്

പ​യ്യ​ന്നൂ​ർ: എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ൽ ക​മ്പ്യൂ​ട്ട​ർ പ​ണി​മു​ട​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി. നെ​റ്റ്​​വ​ർ​ക്ക്, സെ​ർ​വ​ർ പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​ഹ​ന ഉ​ട​മ​ക​​ളെ​യും ജീ​വ​ന​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

എ​ഫ്.​സി.​ഐ​യി​ലെ തൊ​ഴി​ലി​നെ​മാ​ത്രം ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന 48ഓ​ളം ലോ​റി​ക​ളും ഇ​തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന​ത്. പ്ര​ശ്നം റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ലോ​ഡി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന ലോ​റി​ക​ളും ഡ്രൈ​വ​ർ​മാ​രും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വൈ​കീ​ട്ടു​വ​രെ ഗോ​ഡൗ​ണി​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും ക​യ​റ്റി​യ ലോ​ഡു​ക​ൾ സ​മ​യം വൈ​കു​ന്ന​തി​നാ​ൽ ഇ​റ​ക്കി​ക്കി​ട്ടാ​തെ ഗോ​ഡൗ​ണു​ക​ളി​ലേ​ക്കു തി​രി​ച്ചു​വ​രേ​ണ്ടി​വ​രു​ക​യും ചെ​യ്യു​ന്നു. ഇ​തു​മൂ​ലം അ​ടു​ത്ത ദി​വ​സം ലോ​ഡി​റ​ക്കു​ന്ന​തി​നാ​ൽ ഒ​രു​ദി​വ​സ​ത്തെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്നു.

ഇ​തു​കൂ​ടാ​തെ അ​ർ​ഹ​ത​പ്പെ​ട്ട ലോ​ഡു​ക​ൾ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പു​റ​മെ​നി​ന്നും ലോ​റി​ക​ൾ വി​ളി​ച്ചു ലോ​ഡു​ക​ളെ​ടു​ത്ത് അ​യ​ക്കു​ക​യാ​ണെ​ന്ന് ലോ​റി ഓ​പ​റേ​റ്റേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ സ്ഥി​ര​മാ​യി ല​ഭി​ക്കേ​ണ്ട നി​ര​വ​ധി ലോ​ഡു​ക​ൾ എ​ഫ്.​സി.​ഐ​യെ മാ​ത്രം ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന പ​യ്യ​ന്നൂ​രി​ലെ ലോ​റി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ​പെ​ട്ട അ​രി മാ​ർ​ച്ച് മാ​സം വ​രെ നീ​ട്ടി​യ​തി​നാ​ൽ ഉ​ണ്ടാ​വു​ന്ന അ​ധി​ക ജോ​ലി​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ ലോ​റി​ക​ളു​ടെ പ്ര​തീ​ക്ഷ. സെ​ർ​വ​ർ ത​ക​രാ​റു​കാ​ര​ണം ഇ​തെ​ല്ലാം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി സെ​ർ​വ​ർ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ൻ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ​ക്കും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി ഇ​ന്‍റ​ർ​നെ​റ്റ്, സെ​ർ​വ​ർ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ലോ​ഡി​ങ് സ​മ​യം ഉ​ച്ച മൂ​ന്നു​വ​രെ​യാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട റേ​ഷ​ൻ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​നും കാ​ല​താ​മ​സം നേ​രി​ടാ​നും വി​ഷ​യം ഇ​ട​വ​രു​ത്തു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് വേ​ബ്രി​ഡ്ജ് പ​ണി​മു​ട​ക്കു​ന്ന​തും പ​തി​വാ​കു​ക​യാ​ണ്. പു​തി​യ ബ്രി​ഡ്ജ് സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​തു​വ​രെ​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഗോ​ഡൗ​ണി​ലെ ഉ​ൾ​പ്പെ​ടെ റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ഗ​ണി​ക്കു​ന്ന​താ​യും ലോ​റി ഓ​പ​റേ​റ്റ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ കെ. ​ബാ​ല​ച​ന്ദ്ര​ൻ, ടി. ​ച​ന്ദ്ര​ൻ, യു. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.  

Tags:    
News Summary - Server down; Payyannur FCI out of stock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.