പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആറുമാസത്തിനുശേഷം യാത്രാവണ്ടിയെത്തി. മംഗളൂരു-ചെന്നൈ മെയിൽ സൂപ്പർ ഫാസ്റ്റാണ് ഞായറാഴ്ച പയ്യന്നൂർ സ്റ്റേഷനിൽ എത്തിയത്.
ലോക്ഡൗൺ തുടങ്ങി ആറുമാസത്തിനുശേഷം പയ്യന്നൂരിൽ സ്റ്റോപ്പുള്ള ആദ്യ വണ്ടിയാണ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങിയത്. ഉച്ചക്ക് 03.05ഓടെയാണ് ട്രെയിൻ എത്തിയത്. എന്നാൽ, വണ്ടിയിലും സ്റ്റേഷനിലും യാത്രക്കാരുടെ തിരക്കുണ്ടായില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് മടങ്ങുന്ന വണ്ടി ഇനി പയ്യന്നൂരിലെത്തുക ചൊവ്വാഴ്ച രാവിലെ 09.50നായിരിക്കും.
എല്ലാ ദിവസങ്ങളിലും വണ്ടി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റിസർവേഷൻ മാത്രമുള്ള പ്രത്യേക വണ്ടിയായിരിക്കും ഇത്. മൂന്നുമാസം മുമ്പ് പുനരാരംഭിച്ച രണ്ട് പ്രത്യേക വണ്ടികളായ മംഗളക്കും നേത്രാവതിക്കും ഇവിടെ സ്റ്റോപ്പില്ല. പയ്യന്നൂരിൽ ലോക്ഡൗണിനുമുമ്പ് ഈ വണ്ടികൾക്ക് സ്റ്റോപ് ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.