പയ്യന്നൂർ: ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എം.ജി.എം പോളിടെക്നിക് കോളജ് വിദ്യാര്‍ഥികളും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അഭിനവ് (19), യദു (19), വിനായക് (19) എന്നിവരെയാണ് പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കോളജിന് സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്.
ഉച്ചയോടെ നിർമാണ കമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തുവത്രെ. തുടർന്ന് വിദ്യാര്‍ഥികള്‍ ഇവരെ കൈയേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറയുന്നു.
ഇതിന്റെ പ്രതികാരമായി കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ ജീവനക്കാര്‍ പട്ടികക്കഷണങ്ങളും പണിയായുധങ്ങളും കൊണ്ട് മർദിച്ചതായാണ് പരാതി.
സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തിയിരുന്നു. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.