പയ്യന്നൂർ: പയ്യന്നൂർ ഗാന്ധിമന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമയുടെ തലയറുത്ത സംഭവത്തിൽ സാംസ്കാരിക പ്രവർത്തകർ അവലംബിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല കമ്മിറ്റി ഗാന്ധിനിന്ദക്കെതിരെ ഗാന്ധി പാർക്കിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ പുകഴ്ത്താറുള്ള സാംസ്കാരിക നായകരുടെ പ്രസംഗങ്ങൾ കാപട്യം നിറഞ്ഞതാണെന്ന് ഈ സംഭവം തെളിയിക്കുന്നു. അസഹിഷ്ണുതയുടെ വക്താക്കളാണ് തലയറുത്തത്. താലിബാൻ തീവ്രവാദികൾപോലും മടിക്കുന്ന പ്രവൃത്തിയാണ് പയ്യന്നൂരിൽ കണ്ടത്. ഇത് അപലപിക്കാത്തവർക്ക് ഫാഷിസത്തെക്കുറിച്ച് പറയാൻ എന്തധികാരമെന്നും മുല്ലപ്പള്ളി ചോദിച്ചു.
ജില്ല പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, ഡി.കെ. ഗോപിനാഥ്, വി.സി. നാരായണൻ, എം.കെ. രാജൻ, കെ. ജയരാജ്, കെ. രമേശൻ, വി. മണികണ്ഠൻ, പി.വി. ജ്യോതി, കെ.സി. രാജൻ, ആർ.കെ. സദാനന്ദൻ, രാധാകൃഷണൻ മാണിക്കോത്ത്, സി.എം. പ്രസീത, എം.കെ. അരുണ, വി.വി. പ്രകാശൻ, പി.പി. ഹരിലാൽ, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. കെ. ജയപ്രസാദ് സ്വാഗതവും സി.വി.എ. ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.