പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്ന ഫോട്ടോകൾ എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂർ കണ്ടോത്തെ കൂട്ടാല ഹൗസിൽ ഷിബിൻ ബാബു (25) വിനെയാണ് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ അറസ്റ്റ് ചെയ്തത്.
2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരാധനാലയത്തിന് സമീപത്തെ മുറിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ദൃശ്യങ്ങൾ പകർത്തിയശേഷം പിന്നീട് നവമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, വാട്സ് ആപ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.