പാനൂരിൽ സ്കൂൾ വിദ്യാർഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കി വിട്ടതിൽ പ്രതിഷേധം

കണ്ണൂർ: പാനൂർ താഴെ ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ സ്കൂൾ ബസിൽ നിന്നു വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കി വിട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൂരാറ, കുന്നോത്ത് മുക്ക് ഭാഗത്തെ മുപ്പതോളം കുട്ടികളെ താഴെ ചമ്പാട് മുതുവനായി മടപ്പുരക്ക് സമീപം ഇറക്കിവിടുകയായിരുന്നു.

സമീപത്തെ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്ന അപകടകരമായ സാഹചര്യമാണ്. ഈ വെള്ളക്കെട്ടും കടന്നുവേണം കുട്ടികൾക്ക് വീട്ടിലെത്താൻ. ഇവിടെനിന്ന് വീട്ടിലേക്ക് നടന്നു പോയാൽ മതിയെന്ന് സ്കൂൾ ബസ് അധികൃതർ പറഞ്ഞതായി കുട്ടികൾ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കുട്ടികളെ സമീപത്തെ വീട്ടിലേക്ക് മാറ്റി. വിവരമറിയിച്ചതിനെ തുടർന്ന് അധ്യാപകർ സ്ഥലത്തെത്തി.

Tags:    
News Summary - Protests in Panoor against school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.