കണ്ണൂർ: അശാസ്ത്രീയമായ റോഡ് നിർമാണത്തിലൂടെ പൊലിയുന്നത് മനുഷ്യ ജീവനുകൾ. ഒപ്പം സ്ഥിരം അപകടങ്ങളും. നൂഞ്ഞേരി മുണ്ടേരിക്കടവിലെ അപകട വളവിൽ ചൊവ്വാഴ്ച പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവനുകളാണ്. സ്ഥിരം അപകടം നടക്കുന്ന വളവിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് അപകടം തുടർക്കഥയാകാൻ കാരണം.
കയ്യങ്കോട്ടെ ഹാരിസിന്റെ മകൻ അജാസ്, കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുണ്ടേരി മൊട്ട-കണ്ണാടിപ്പറമ്പ് റോഡിലെ നൂഞ്ഞേരി മുണ്ടേരിക്കടവിലാണ് ഈ അപകട വളവ്. റബർ ടാർ ചെയ്ത് റോഡ് നവീകരിച്ചെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഒരുക്കാത്തതാണ് അപകടം കൂടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണാടിപ്പറമ്പിൽനിന്നു മുണ്ടേരിക്കടവിലേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കത്തോടൊപ്പം വളവുമായ ഈ റോഡിൽ വേഗത്തിൽ പോകുന്നതാണ് അപകടത്തിന് പ്രധാന കാരണം. കൂടാതെ ഇടുങ്ങിയ റോഡും കൂടിയാണ്. ജിയോ നെറ്റ് വർക്കിന്റെ കേബിൾ തൂൺ കാരണം വാഹനങ്ങൾക്ക് അരിക് നൽകാനും കഴിയുന്നില്ല. സാമൂഹ്യ പ്രവർത്തകർ ഇടക്കിടെ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിക്കാറുണ്ടെങ്കിലും ഇതൊന്നും ശ്വാശത പരിഹാരമല്ല. വീതി കൂട്ടി റോഡ് വളവ് നികത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നത്. ഇരുവശങ്ങളിലും ഓവുചാലുകളുണ്ടെങ്കിലും സ്ലാബ് ഇടാത്തത് കാൽനടയാത്രക്കാർക്കും വളരെ ബുദ്ധിമുട്ടാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.