കണ്ണൂർ: സ്കൂൾ അധികൃതരുടെ അനാസ്ഥമൂലം എസ്.എസ്.എൽ.സി വിദ്യാർഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായി. കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥി എം. നിഹാദിനാണ് അവസരം നഷ്ടമായത്. ഫിസിക്സ് പരീക്ഷയിൽ മാത്രം പരാജയപ്പെട്ട നിഹാദ് സേ പരീക്ഷക്ക് ആവശ്യമായ ഫീസടക്കം ട്രഷറിയിൽ അടച്ചിരുന്നു. കൂടാതെ ഫീസ് അടച്ചതിെൻറ രസീത് അടക്കം നേരത്തെ സ്കൂളിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയായിരുന്നു പരീക്ഷ. പഠിക്കുന്ന സ്കൂളിൽ നിന്നുള്ള പ്രധാനാധ്യാപകെൻറ നിർദേശം അനുസരിച്ച് നിഹാദ് പരീക്ഷ കേന്ദ്രമായ കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ തിങ്കളാഴ്ച ഉച്ചക്ക് ഹാൾടിക്കറ്റ് കൈപ്പറ്റാൻ എത്തി.
എന്നാൽ, ''ഹാൾടിക്കറ്റ് ഇപ്പോൾ തന്നാൽ നീ നാളെ പരീക്ഷക്ക് വരുേമ്പാൾ എടുക്കാൻ മറക്കുമെന്നും നാളെ രാവിലെ തരാമെന്നുമായിരുന്നു'' പരീക്ഷ കേന്ദ്രത്തിൽ നിന്ന് ലഭിച്ച മറുപടി. തുടർന്ന് ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുത്താൻ എത്തിയെങ്കിലും വിദ്യാർഥിക്ക് ഹാൾടിക്കറ്റ് നൽകിയില്ല. പരീക്ഷയെഴുതുന്നവരുടെ പട്ടികയിൽ പേര് ഇല്ലെന്നും ഇനി ഒരു വർഷം കഴിഞ്ഞേ പരീക്ഷയെഴുതാൻ കഴിയൂ എന്നുമാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്ന് നിഹാദ് പറഞ്ഞു. പഠിച്ച സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നിഹാദ് 'മാധ്യമ'ത്തോട് പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്കൂൾ അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.