ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​ൻ ത​ളാ​പ്പ് മി​ക്സ​ഡ് യു.​പി സ്കൂ​ളി​ലെ ചു​മ​രു​ക​ളി​ൽ ചി​ത്രം​വ​ര​ക്കു​ന്ന

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

ക്ലാസുകളൊരുങ്ങി, കുരുന്നുചിരികൾക്കായി

ക​ണ്ണൂ​ർ: മ​ഴ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളു​ടെ ക​ര​വും പി​ടി​ച്ച് കു​രു​ന്നു​ക​ൾ തി​ങ്ക​ളാ​ഴ്ച അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്. ആ​ദ്യക്ഷ​രം കു​റി​ക്കാ​നെ​ത്തു​ത്ത പു​ത്ത​ൻ ച​ങ്ങാ​തി​മാ​ർ​ക്കാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് അ​ല​ങ്ക​രി​ച്ചും ചി​ത്രം​വ​ര​ച്ചും ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു.

ക​ളി​പ്പാ​ട്ട​ങ്ങ​ളും ക​ള​ർ പെ​ൻ​സി​ലു​ക​ളും സ​മ്മാ​ന​ങ്ങ​ളാ​യി ഒ​രു​ക്കി. ജി​ല്ല​യി​ല്‍ 1687 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി​യ​ത്. ഇ​തി​ൽ 1285 എ​ണ്ണം പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളാ​ണ്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കൈ​കോ​ർ​ത്താ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്കം ന​ട​ത്തി​വ​രു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

Tags:    
News Summary - school reopening-kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.