കണ്ണൂർ: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചെങ്കിലും വിലക്കുകൾ ലംഘിച്ച് സഞ്ചാരികൾ ബീച്ചുകളിലെത്തി.
കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് ജില്ല ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയത്. മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ചുകളിലെത്തിയ സഞ്ചാരികളെ പൊലീസ് തിരിച്ചയച്ചു. അറിയിപ്പ് അറിയാതെ എത്തിയവരാണ് ബീച്ചിലിറങ്ങിയത്. പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് അടക്കം വിനോദസഞ്ചാരികൾ എത്തിയിരുന്നു.
ശക്തമായ വേലിയേറ്റമാണ് കഴിഞ്ഞദിവസം ജില്ലയിലെ തീരങ്ങളിലുണ്ടായത്. നിലവില്‍ മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചു മാറ്റിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും താൽകാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. തീരദേശ പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.