തളിപ്പറമ്പ്: സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ കൺവീനർ സ്ഥാനം മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ ട്രഷറർ കെ. മുഹമ്മദ് ബഷീർ രാജിവെച്ചു. സ്കൂൾ മാനേജ്മെൻറിനെതിരെ ചിലർ നടത്തുന്ന ആരോപണ- പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ബഷീറിെൻറ രാജി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈറാണ് തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ മാനേജർ. അതിെൻറ സബ് കമ്മിറ്റി കൺവീനറാണ് കെ. മുഹമ്മദ് ബഷീർ. ലീഗിലെ വിഭാഗീയതയെ തുടർന്ന് ഒന്നരമാസം മുമ്പുതന്നെ മുഹമ്മദ് ബഷീർ സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ കൺവീനർ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് നൽകിയിരുന്നു.
എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി ബഷീറിനോട് ലീഗ് നേതൃത്വം രാജി പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിെൻറ തുടർചർച്ചകൾ നടക്കുന്നതിനിടെയാണ് സീതിസാഹിബ് ഹൈസ്കൂളുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിൽ രൂപവത്കരിച്ച വഖഫ് സ്വത്ത് സംരക്ഷണ സമിതി, മാനേജ്മെൻറിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇതിനുപുറമെ ചിലർ സമൂഹ മാധ്യമങ്ങളിലും ആരോപണ -പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് ബഷീർ രാജിക്കത്ത് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് അയച്ചത്. അതേസമയം, സ്കൂളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ഊർജിതമാക്കണമെന്ന് വഖഫ് സ്വത്ത് സംരക്ഷണ ചെയർമാൻ സി. അബ്ദുൽ കരീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.