കണ്ണൂർ: പൂതപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ പാചകക്കാരന് അറസ്റ്റില്‍. ഹോസ്റ്റൽ കുക്ക് അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെയാണ് (35) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുട്ടികൾ ഭക്ഷണം കഴിക്കാനെത്തുമ്പോൾ അശ്ലീല ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. കുട്ടികൾ ചൈൽഡ് ലൈനിനും സ്കൂള്‍ കൗണ്സലര്ക്കും പരാതി നൽകുകയായിരുന്നു.
കൗണ്‍സലിങ്ങിനിടെയാണ് കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹോസ്റ്റലിൽ ജോലിചെയ്യുന്ന ഇയാള്‍ ഒരുവർഷമായി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ റിമാൻഡ് ചെയ്തു. ഹോസ്റ്റൽ ബാലാവകാശ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കമീഷൻ സ്വമേധയ കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.