ഒറ്റവർഷം, 1000 ടൺ പുനരുപയോഗ പ്ലാസ്റ്റിക്; കണ്ണൂർ ഒന്നാമത്

ക​ണ്ണൂ​ർ: പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ശേ​ഖ​രി​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഹ​രി​ത ക​ര്‍മ​സേ​ന. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍ഷം 1002 ട​ണ്‍ പ്ലാ​സ്റ്റി​ക്കാ​ണ് ഹ​രി​ത ക​ർ​മ​സേ​ന ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. ഒ​രു മാ​സം ശ​രാ​ശ​രി 85 മു​ത​ല്‍ 100 ട​ണ്‍ വ​രെ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. പെ​ര​ള​ശ്ശേ​രി, എ​ര​ഞ്ഞോ​ളി, ക​തി​രൂ​ര്‍, ചെ​മ്പി​ലോ​ട്, ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, ക​ണ്ണ​പു​രം, മ​യ്യി​ല്‍, മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നും ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു​മാ​ണ് കൂ​ടു​ത​ലാ​യും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ച​ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്. എ​ൽ.​ഡി പ്ലാ​സ്റ്റി​ക്കും പാ​ല്‍ പാ​ക്ക​റ്റു​ക​ളും സം​ഭ​രി​ച്ചു. ഒ​രു​വ​ര്‍ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫ​ണ്ടും ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹ​രി​ത ക​ര്‍മ​സേ​ന​ക്ക് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി കൈ​മാ​റി.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബെ​യ്‌​ലി​ങ് യ​ന്ത്രം സ്ഥാ​പി​ച്ചു. ഇ​തോ​ടെ ഹ​രി​ത ക​ര്‍മ​സേ​ന കൂ​ടു​ത​ല്‍ പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ച് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ബ​ണ്ടി​ലു​ക​ളാ​ക്കി സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ആ​ര്‍.​ആ​ര്‍.​എ​ഫി​ല്‍ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്കു​ക​ള്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നാ​ണ് റീ​സൈ​ക്കി​ള്‍ ചെ​യ്യു​ന്ന​ത്.

ക​സേ​ര, പോ​ളി​സ്റ്റ​ര്‍ സാ​രി, ടാ​ര്‍പോ​ളി​ന്‍ ഷീ​റ്റ് പോ​ലു​ള്ള ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ക. കൂ​ടാ​തെ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത 411 ട​ണ്‍ മാ​ലി​ന്യ​വും ക്ലീ​ന്‍ കേ​ര​ള നീ​ക്കം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗാ​ര്‍ബേ​ജ് ആ​പ് കൂ​ടി​വ​രു​ന്ന​തോ​ടെ ഹ​രി​ത ക​ര്‍മ​സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​വും.

Tags:    
News Summary - single year, 1000 tons of recycled plastic; Kannur is the first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.