കാൻസർ രോഗിയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കണ്ണൂർ: ചെറുപുഴ ഭൂദാനത്ത് കാൻസർ രോഗിയായ മാതാവിനെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കോട്ടയിൽ വീട്ടിൽ നാരായണിയെ ആണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീശൻ പൊലീസിനോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സക്കിടെ നാരായണി ഡോക്ടറോട് മകന്റെ ക്രൂരതയെ കുറിച്ച് പറയുകയായിരുന്നു. ഡോക്ടർ വിവരം നൽകിയതനുസരിച്ച് ചെറുപുഴ പൊലീസ് സതീശനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണോ അമ്മയെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Son arrested in kannur for attempting to kill cancer stricken mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.