വരുമോ മടമ്പം പദ്ധതിയുടെ രണ്ടാം ഘട്ടം...?

ശ്രീ​ക​ണ്ഠ​പു​രം: മ​ട​മ്പം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു​ള്ള ജ​ല​സേ​ച​ന​ന​വും ശു​ദ്ധ​ജ​ല വി​ത​ര​ണ​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ് മ​ട​മ്പം പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

2004-ൽ ​നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി 2012ൽ ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​കാ​ല​ത്ത് ഷ​ട്ട​ർ ഇ​ട്ട് വെ​ള്ളം സം​ഭ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും വെ​ള്ളം പ​മ്പ് ചെ​യ്യാ​നോ ടാ​ങ്കി​ൽ സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​നോ​യു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​യി നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ക്കാ​നും പൈ​പ്പു​വ​ഴി വെ​ള്ളം എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യാ​നു​മാ​യി​രു​ന്നു ര​ണ്ടാം ഘ​ട്ട​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ്ഥ​ല​വും ഏ​റ്റെ​ടു​ത്തു. ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര​യ​ങ്ങ​ളും മ​ട​മ്പം വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​തി​നോ​ടു​ചേ​ർ​ന്ന് മൂ​ന്നാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മ​ട​മ്പം മേ​ഖ​ല​യു​ടെ ടൂ​റി​സം സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. വ​ർ​ഷ​ത്തി​ൽ ആ​റു​മാ​സ​വും വെ​ള്ളം നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഇ​വി​ടെ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 12 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടും മൂ​ന്നും ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല.

ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് പ​ദ്ധ​തി​ക​ളി​ല്ല

മ​ട​മ്പം റെ​ഗു​ലേ​റ്റ​റി​ൽ വെ​ള്ളം​നി​റ​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഷ​ട്ട​റി​ട്ടാ​ൽ പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വ് പു​ഴ​യി​ൽ വ​രെ വെ​ള്ളം ഉ​യ​രും.​എ​ന്നാ​ൽ ഒ​രി​ട​ത്തും ജ​ല​സേ​ച​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ല. നേ​ര​ത്ത ഇ​വി​ടെ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് ചേ​പ്പ​റ​മ്പ് പാ​റ​യി​ൽ സ്ഥാ​പി​ക്കു​ന്ന ടാ​ങ്കി​ൽ എ​ത്തി​ച്ച് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി നി​ടി​യേ​ങ്ങ ശു​ദ്ധ​ജ​ല പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​നെ​ങ്കി​ലും ന​ട​ന്നി​ല്ല. ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​രു​നെ​ങ്കി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ ടാ​ങ്കി​ൽ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി​യി​ൽ എ​ത്തി​ച്ചാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ലു​ള​ള ജ​ല​സേ​ച​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മൂ​ന്നാം​ഘ​ട്ട​മെ​ന്ന നി​ല​യി​ലു​ള്ള ടൂ​റി​സം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Will the second phase of Madambam project come...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.