ദു​രി​ത​യാ​ത്ര ബാ​ക്കി; മ​ട​മ്പം​വ​ഴി ബ​സ് സ​ർ​വി​സ് നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ട്

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മ​ട​മ്പം വ​ഴി ബ​സ് സ​ർ​വി​സു​ക​ൾ നി​ല​ച്ചി​ട്ട് 11 വ​ർ​ഷം. ഹൈ​സ്കൂ​ളും ബാ​ങ്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ട​മ്പം, അ​ല​ക്സ് ന​ഗ​ർ, പാ​റ​ക്ക​ട​വ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം തു​ട​രു​ക​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഉ​ൾ​പ്പെ​ടെ ആ​റു ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യ മേ​ഖ​ല​യാ​ണി​ത്. പൊ​ടി​ക്ക​ളം - മ​ട​മ്പം- അ​ല​ക്സ് ന​ഗ​ർ - പാ​റ​ക്ക​ട​വ് വ​ഴി​യാ​ണ് ബ​സ് സ​ർ​വി​സു​ണ്ടാ​യി​രു​ന്ന​ത്. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ പാ​റ​ക്ക​ട​വ് മു​ത​ൽ അ​ല​ക്സ്ന​ഗ​ർ, മ​ട​മ്പം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ശ്രീ​ക​ണ്ഠ​പു​രം പ​യ്യാ​വൂ​ർ ടൗ​ണു​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ബ​സ് സ​ർ​വി​സ് നി​ല​ച്ച​തോ​ടെ ഇ​ല്ലാ​താ​യ​ത്. പ​യ്യാ​വൂ​ർ - അ​ല​ക്സ് ന​ഗ​ർ - മ​ട​മ്പം വ​ഴി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു 10 വ​ർ​ഷം മു​മ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

മ​ട​മ്പ​ത്തി​നും - അ​ല​ക്സ് ന​ഗ​റി​നു​മി​ട​യി​ൽ ക​ര​യി​ടി​ഞ്ഞ​പ്പോ​ഴാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് റൂ​ട്ട് മാ​റ്റി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളും ക്ര​മേ​ണ സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. മ​ട​മ്പം മേ​ഖ​ല​യി​ൽ​നി​ന്ന് മ​റ്റ് ടൗ​ണു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട നാ​ട്ടു​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ട്ടോ​ക​ളും ടാ​ക്സി​ക​ളും മാ​ത്ര​മാ​ണി​പ്പോ​ൾ ഏ​ക ആ​ശ്ര​യം. സ്ഥി​ര​മാ​യി പോ​കു​ന്ന​വ​ർ ശ്രീ​ക​ണ്ഠ​പു​രം - ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ തു​മ്പേ​നി​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി​ച്ചെ​ന്ന് ബ​സ് ക​യ​റ​ണം.

നി​ല​വി​ൽ മ​ട​മ്പം മേ​രി​ലാ​ൻ​ഡ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ദി​വ​സേ​ന ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്. മ​ട​മ്പം-​പാ​റ​ക്ക​ട​വ് റോ​ഡി​ലെ കാ​ഞ്ഞി​ലേ​രി -അ​ല​ക്സ് ന​ഗ​ർ പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​യി. ഇ​തു​വ​ഴി ക​ണി​യാ​ർ​വ​യ​ൽ, കാ​ഞ്ഞി​ലേ​രി, ഇ​രൂ​ഡ് ഉ​ളി​ക്ക​ൽ, ഐ​ച്ചേ​രി, പ​യ്യാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മ​ട​മ്പം വ​ഴി പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​വു​ന്ന​താ​ണ്.

Tags:    
News Summary - ten years since Madambam bus service was stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.