എടക്കാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഉല്ലസിക്കാനെത്തിയവർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. മൈസൂരുവിൽനിന്ന് വന്ന് ഇവിടെ റിസോർട്ടിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് കടിയേറ്റത്. മൈസൂരുവിലെ അക്രം ഷരീഫിന്റെ മകൻ അബ്ദുൽവഹാബ് ( 7), ഷഫാഹത്പാഷയുടെ മകൾ ഉലൈസ കൗസർ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാത്രിയാണ് ഇവർ ബീച്ചിൽ ഉല്ലാസത്തിനെത്തിയത്. റിസോർട്ടിൽ താമസിച്ച് ചൊവ്വാഴ്ച രാവിലെ ബീച്ചിലൂടെ നടക്കവെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ബീച്ചിൽ സുരക്ഷ ഒരുക്കാത്തതിലും ടോൾ പിരിച്ച് സന്ദർശകരെ പിഴിയുന്നതിലും പ്രതിഷേധിച്ച് നാട്ടുകാർ ടോൾ പിരിക്കുന്നത് തടഞ്ഞു.
ബീച്ചിൽ അടിസ്ഥാന സൗകര്യം ഒരുക്കാതെ ബീച്ചിലേക്ക് കടക്കുന്ന വാഹനങ്ങൾക്ക് ടോൾ പിരിക്കുന്നത് അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എടക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ തിരിച്ചു പോവുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.