കല്യാശ്ശേരി: 'പേരിലെ പ്രതാപം' നഷ്ടപ്പെട്ട് അധികൃതരുടെ അവഗണനയിൽ സുൽത്താൻ റോഡ്. നാല് പതിറ്റാണ്ട് മുമ്പ് കല്യാശ്ശേരി മുതൽ കുറ്റിക്കോൽ വരെ ആധുനിക സൗകര്യങ്ങളോടെയായിരുന്നു പൊതുമരാമത്ത് വകുപ്പ് റോഡ് നിർമിച്ചത്.
എട്ടു മീറ്റർ വീതിയിൽ കല്യാശ്ശേരി മുതൽ കുറ്റിക്കോൽ വരെ ദേശീയപാതക്ക് സമാന്തരമായി നിർമിച്ച റോഡ് അധികൃതരുടെ അവഗണനയിൽ എല്ലാ പ്രതാപവും നഷ്ടപ്പെട്ട് അവസ്ഥയിലാണ്. റോഡ് കൈയേറ്റത്താലും പാഴ് വസ്തുക്കൾ വലിച്ചെറിഞ്ഞും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്.
ആറ് കി. മീറ്ററോളം ദൈർഘ്യമുള്ള റോഡിലെ രണ്ട് കി.മീറ്റർ ഭാഗം കല്യാശ്ശേരി പഞ്ചായത്ത് പരിധിയിലും ബാക്കി ആന്തൂർ നഗരസഭ പരിധിയിലുമാണ്. കല്യാശ്ശേരിയുടെ ഭാഗത്ത് കൈയേറ്റങ്ങൾ നടന്നിട്ടില്ലെങ്കിലും ആന്തൂർ ഭാഗത്ത് റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഇവിടെ റോഡ് കൈയേറി കെട്ടിടങ്ങൾ നിർമിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് സമീപവാസികളുടെ ആക്ഷേപം.
ഇതോടൊപ്പം നിരവധി കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ കേടായ വാഹനങ്ങളും റോഡരികിൽ തള്ളിയിട്ടുണ്ട്. തള്ളിയവയെല്ലാം കൃഷി വകുപ്പിന്റെ കീഴിലുള്ളതാണ്. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.