തളിപ്പറമ്പ്: തൃച്ചംബരം ദേശീയപാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂർനിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശ്ശിനി ബസും പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ഋതിക ബസും തൃച്ചംബരം റേഷൻ കടക്ക് സമീപത്താണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവർക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി ചികിത്സ നൽകി. ഋതിക ബസ് ഡ്രൈവർ ഫൈസലിന് നട്ടെല്ലിന്റെ ഭാഗത്തും പറശ്ശിനി ബസ് ഡ്രൈവർ ലിജേഷിന് ചുമലിനുമാണ് പരിക്കേറ്റത്. രാവിലത്തെ ചാറ്റൽ മഴയിൽ തെന്നിപ്പോയതാണ് അപകട കാരണം. നേരെയുള്ള റോഡായിരുന്നതിനാൽ വാഹനങ്ങൾ വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.