തളിപ്പറമ്പ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ വർഷം മാർച്ച് 18 ന് കീച്ചേരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ കൂവേരിയിലെ എം.വി. രതീഷ് ആണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉദാരമതികളുടെ സഹായം തേടുന്നത്. ദേശീയപാതയിൽ കീച്ചേരി കുന്നിൻ വളവിൽ കാറിന്റെ നിയന്ത്രണംവിട്ട് നിർത്തിയിട്ട ബസിലിടിച്ചാണ് രതീഷിന് (39) പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രതീഷിന്റെ പിതാവ് എ. കൃഷ്ണൻ ചികിത്സക്കിടെ മരിച്ചിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളമായി രതീഷ് കിടപ്പിലാണ്. 20 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചു. 25 ലക്ഷത്തോളം ചെലവഴിച്ച് വിദഗ്ധ ചികിത്സ നൽകിയാൽ രതീഷിനെ പഴയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറും മുൻകൈയെടുത്ത് ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ എം.വി. രതീഷ് ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഉദാരമതികൾ ബാങ്ക് അക്കൗണ്ട് വഴി സഹായം അയച്ച് രതീഷിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹകരിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹി കെ.വി. രാഘവൻ പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: വി.വി. രേഷ്മ, Ac /No 110203672113. IFSE Code: CNRB0014264. MICR Code: 670015915.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.