മ​ഞ്ഞ​പ്പി​ത്തം: കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കും

ത​ളി​പ്പ​റ​മ്പ്​​: മ​ഞ്ഞ​പ്പി​ത്ത രോ​ഗം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​മൂ​ലം സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം അ​ങ്ങേ​യ​റ്റം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യി ഡി.​എം.​ഒ ഡോ. ​പീ​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട്. മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ളം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ പൂ​ന വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക​യ​ക്കും.

രോ​ഗം ക​ണ്ടെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ച്ചി​ട്ടും മ​ഞ്ഞ​പ്പി​ത്തം വ​ള​രെ വേ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്ത​തി​ന്റെ കാ​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കും. മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ, മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് തെ​ളി​ച്ചം (ദി ​എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ലൈ​ഫ് സ്‌​റ്റൈ​ൽ ചേ​ഞ്ച് ഫോ​ർ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​മാ​നേ​ജ്‌​മെ​ന്‍റ്) പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഈ ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് ത​ളി​പ്പ​റ​മ്പി​ൽ ആ​ദ്യ​ത്തെ മ​ഞ്ഞ​പ്പി​ത്ത കേ​സ് (ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പി​ന്നീ​ട് ട്യൂ​ഷ​ൻ സെ​ന്റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും വീ​ടു​ക​ളി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്തു. ന​ഗ​ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ​ബാ​ധി​ത​രു​ണ്ട്. ഇ​തു​വ​രെ 340 മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. 50ഓ​ളം പേ​ർ കി​ട​ത്തി ചി​കി​ത്സ​യെ​ടു​ത്തു. ര​ണ്ട് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​നി​ട​യാ​യ കി​ണ​റു​പ​യോ​ഗം നി​ർ​ത്തി​ക്കു​ക​യും ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ത​ളി​പ്പ​റ​മ്പ് മു​നിസി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നെ പ​ങ്കെ​ടു​പ്പി​ച്ച് ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണം ത​ളി​പ്പ​റ​മ്പി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി. മ​ഞ്ഞ​പ്പി​ത്ത​തി​നെ​തി​രെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ൽ നി​ല​വി​ൽ 15 വ​യ​സ്സി​നും 40 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ബ​ന്ധു​വി​ന്റെ വീ​ടു​കാ​ണ​ലി​ൽ പ​ങ്കെ​ടു​ത്ത​താ​ണ് രോ​ഗം മൂ​ലം മ​രി​ച്ച വ്യ​ക്തി അ​സു​ഖ ബാ​ധി​ത​നാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

രോ​ഗം ബാ​ധി​ച്ച​വ​ർ വീ​ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നു ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന് ഡി.​എം.​ഒ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ഇ​ത്ത​രം സെ​ക്ക​ൻ​ഡ​റി കേ​സു​ക​ളാ​ണ്. മ​ല​വി​സ​ർ​ജ്യ​ത്തി​ലൂ​ടെ പോ​കു​ന്ന വൈ​റ​സു​ക​ൾ കൈ​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യും അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം കൈ​മാ​റു​ക​യു​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ല മാ​സ് മീ​ഡി​യ വി​ഭാ​ഗം മു​ൻ​കൈ​യെ​ടു​ത്താ​ണ് തെ​ളി​ച്ചം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യോ​ട് ചേ​ർ​ന്ന പി.​എ​ച്ച്‌.​സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ചേ​ർ​ന്നു. എ​ഴോം ബ്ലോ​ക്ക് സി.​എ​ച്ച്.​സി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​കെ.​സി. സ​ച്ചി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തോ​ടൊ​പ്പം ത​ദ്ദേ​ശ പ്ര​തി​നി​ധി​ക​ളു​ടെ ഇ​ന്റ​ർ സെ​ക്ട​റ​ൽ മീ​റ്റി​ങ് ന​ട​ത്തി. എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി.​എം.​ഒ നി​ർ​ദേ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.