തളിപ്പറമ്പ്: പൂക്കോത്ത് നടയിൽ ദേശീയപാതയോരത്തെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. തൃച്ചംബരം പൂക്കോത്ത് നടക്ക് സമാന്തരമായി കണ്ണൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡരികിലെ സ്ലാബാണ് മൂന്നു സ്ഥലങ്ങളിലായി തകർന്നിരിക്കുന്നത്.
സ്ലാബ് പൂർണമായി തകർന്നഭാഗത്ത് ആളുകൾ ഓടയിലേക്ക് വീഴാതിരിക്കാൻ സമീപത്തെ വ്യാപാരികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് കാരണവും മറുഭാഗത്ത് സ്ലാബുകൾ തകർന്നതോടെയും കാൽനടക്കാർക്ക് സഞ്ചരിക്കാൻ സ്ഥലമില്ലാതായിരിക്കുകയാണ്. ആളുകൾ റോഡിലൂടെ ഭീതിയോടെയാണ് നടക്കുന്നത്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.