തളിപ്പറമ്പ്: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപവാസ സമരം നടത്തിയതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി അടക്കമുള്ള 20 പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 19നു രാജീവന് കപ്പച്ചേരിയുടെ വീടാക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കെ അതു ലംഘിച്ച് സാമൂഹികഅകലം പാലിക്കാതെ സമരം നടത്തിയതിനാണ് കേസെടുത്തത്.
ഉദ്ഘാടകനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, രാജീവൻ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂർ അടക്കമുള്ള നേതാക്കൾ ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 10,000 രൂപ വരെ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.