തളിപ്പറമ്പ്: വളവിലെ കുഴികൾ അപകടക്കെണിയാവുന്നു. തളിപ്പറമ്പ് ദേശീയപാതയിൽ ചിറവക്ക് വളവിനോടുചേർന്ന ഭാഗത്തെ കുഴിയാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. വലിയ വാഹനങ്ങളിലടക്കം ദിനം പ്രതി നിരവധി പേർ യാത്ര ചെയ്യുന്ന വഴിയാണിത്. ചിറവക്കിൽ കയറ്റവും വലിയ വളവുമുള്ള ഭാഗത്താണ് ആഴത്തിലുള്ള കുഴി രൂപപ്പെട്ടത്. ദേശീയപാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ് അരികിലെ കുഴികൾ പെട്ടെന്ന് കാണാനാവാത്തതും അപകട ഭീഷണി ഉയർത്തുകയാണ്. സ്ഥിരമായി ഗതാഗത തടസ്സവും വളവുമുള്ള ഇവിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും വാഹനം വെട്ടിച്ചുമാറ്റുന്നതുമെല്ലാം അപകട സാധ്യത ഉയർത്തുകയാണ്.
റോഡിന്റെ വശങ്ങളിൾ ഓട ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നതാണ് ടാറിങ് തകർന്ന് കുഴി രൂപപ്പെടാൻ കാരണം. രാത്രി കാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും അപകട ബോർഡ് സ്ഥാപിക്കാത്തതും ഇരു ചക്രവാഹന യാത്രികരെയാണ് കൂടുതൽ ബാധിക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്നത് വരെ കാത്തുനിൽക്കാതെ ദേശീയപാത വിഭാഗം കുഴികൾ അടക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.