തളിപ്പറമ്പ്: ഫേസ്ബുക്കിൽ ജില്ല ജഡ്ജിയുടെ ചിത്രവും വിവരങ്ങളും ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പിന് ശ്രമം. തളിപ്പറമ്പ് സ്വദേശി ബക്കളം പുന്നക്കുളങ്ങരയിൽ താമസിക്കുന്ന ജില്ല സെഷൻസ് ജഡ്ജി കെ. സോമൻ ഇതു സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതർക്ക് പരാതി അയച്ചു. കേരള കോഓപറേറ്റിവ് ട്രൈബ്യൂണൽ ജഡ്ജിയായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുകയാണ് ഇദ്ദേഹം. ഞായറാഴ്ച പുലർച്ച ഒന്നു മുതലാണ് ജഡ്ജിയുടെ ഫേസ്ബുക്കിലെ പല സുഹൃത്തുക്കൾക്കും പുതുതായി ഫ്രണ്ട് റിക്വസ്റ്റ് പോയിരിക്കുന്നത്.
പ്രൊഫൈലോ ഫോട്ടോയോ മാറ്റാതെ പേരുമാത്രം സോമൻ കാനക്കീൽ എന്നതിന് പകരം ‘സണ്ണി ഖാൻ’ എന്ന് മാറ്റിയാണ് അപേക്ഷ പോയിരിക്കുന്നത്. പേര് ശ്രദ്ധിക്കാതെ ചിലരെങ്കിലും റിക്വസ്റ്റ് അംഗീകരിച്ചതായി സൂചനയുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ട ചില സുഹൃത്തുക്കൾ ജഡ്ജിയെ വിവരം അറിയിച്ചതോടെയാണ് അദ്ദേഹം ഫേസ്ബുക്ക് അധികൃതർക്ക് പരാതി അയച്ചത്. അദ്ദേഹം തന്റെ യഥാർഥ പേജിൽ വ്യാജന്റെ സ്ക്രീൻഷോട്ട് സഹിതം ‘വ്യാജൻ ഇറങ്ങിയതായി’ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സുഹൃത്തെന്ന വ്യാജേനെ അത്യാവശ്യമായി പണം ആവശ്യപ്പെട്ട് തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങളിൽ ചിലരെല്ലാം മുമ്പ് പെട്ടുപോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.