ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഇ​റ​ച്ചി

തളിപ്പറമ്പിൽ ഹോട്ടലിൽ റെയ്ഡ്; പഴകിയ ഇറച്ചി പിടികൂടി

തളിപ്പറമ്പ്: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പാകംചെയ്യുന്നതിന് വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച 15 കിലോയോളം ഇറച്ചി പിടികൂടി. കാക്കാത്തോടിലെ കരീംസ് റസ്റ്റാറന്റിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. നഗരത്തിലെ പതിനെട്ടോളം ഭക്ഷണശാലകളിലാണ് വ്യാഴാഴ്ച ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. നഗരസഭയിൽ എല്ലാ മാസവും കൃത്യമായി പരിശോധന നടക്കുന്നതിനാൽ ഭൂരിഭാഗം ഭക്ഷണശാലകളും വളരെ നല്ല രീതിയിലാണ് ഭക്ഷണം പാകംചെയ്യുന്നത്.

എന്നാൽ, കരീംസ് റസ്റ്റാറന്റിൽ പാകംചെയ്യാനായി തയാറാക്കിയ ഇറച്ചി വൃത്തിഹീനമായി കണ്ടെത്തിയതിനാൽ പിടിച്ചെടുത്ത് നശിപ്പിച്ചു. കുപ്പത്തെ തട്ടുകടയിൽ നിന്നും നിരോധിത ഡിസ്പോസിബിൾ ഗ്ലാസും മറ്റൊരു സ്ഥാപനത്തിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കവറും പിടിച്ചെടുത്തു.

മറ്റു സ്ഥാപനങ്ങളിൽ കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് നിർദേശം നൽകി. പ്രതിമാസ പരിശോധനകൾ നടത്തുന്നതിനാൽ ഭക്ഷണശാലകൾ ശുചിത്വം പാലിക്കുന്നതായാണ് കാണുന്നതെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം. അബദുൽ സത്താർ പറഞ്ഞു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജോ പി. ജോസഫ്, കെ.ജി. ദീപവല്ലി, എം.വി. റഹിയ്യ, അർച്ചന മൂർക്കോത്ത് വളപ്പിൽ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Hotel raided in Taliparampa; Stale meat caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.