തളിപ്പറമ്പ്: ജപ്പാന് കുടിവെള്ള ടാങ്കിനും സമീപ വീടുകൾക്കും ഭീഷണിയായി കുന്നിടിക്കുമ്പോഴും അധികാരികൾ ഒത്താശ ചെയ്യുന്നതായി ആക്ഷേപം. തളിപ്പറമ്പ് ആടിക്കുംപാറയിലെ ജല അതോറിറ്റിയുടെ ഭീമന് ജപ്പാന് കുടിവെള്ള ടാങ്കിനു സമീപത്താണ് അനധികൃത മണ്ണെടുപ്പ്.
അധികാര കേന്ദ്രങ്ങളിലെ സ്വാധീനമുപയോഗിച്ച് ഭൂമാഫിയ അനധികൃതമായി കുന്നിടിക്കുന്നതായാണ് പരാതി. കലക്ടർക്കും ആർ.ഡി.ഒക്കും തഹസിൽദാർക്കും പൊലീസിലും നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, നിർത്തിവെക്കാൻ നിർദേശമുണ്ടായെങ്കിലും മണ്ണെടുപ്പ് ഇപ്പോഴും തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
വന്‍തോതിലുള്ള മണ്ണെടുപ്പ് കുടിവെള്ള ടാങ്കിന് കനത്ത ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന് ഒരു മതിലിന്റെ പിന്‍ബലം മാത്രമാണുള്ളത്. വാട്ടർ അതോറിറ്റി മണ്ണെടുപ്പിനെതിരെ പരാതി നൽകാനോ തടയാനോ തയാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
ജലസംഭരണി സ്ഥാപിക്കുമ്പോൾ ഏതാനും വീടുകൾ മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇന്ന് നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. ആർ.ഡി.ഒ ഇ.പി. മേഴ്സി സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.