തളിപ്പറമ്പ്: സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടിയ മന്ന മുതൽ കപ്പാലം വരെയുള്ള റോഡ് മെക്കാഡം ടാറിങ് തുടങ്ങി. വാഹന ഗതാഗതം പൂർണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്.വാഹനങ്ങൾ പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ 14 വരെ ഏർപ്പെടുത്തിയ ക്രമീകരണം സംബന്ധിച്ച് പി.ഡബ്ല്യു.ഡി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതുപ്രകാരം ശ്രീകണ്ഠപുരം, ആലക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കപ്പാലം വ്യാപാരഭവൻ, രാജരാജേശ്വര ക്ഷേത്രം, ആടിക്കുംപാറ, കാര്യാമ്പലം, സെയ്ദ് നഗറിലെത്തി ആലക്കോട്ടേക്കും ശ്രീകണ്ഠപുരത്തേക്കുള്ള വാഹനങ്ങൾ മന്നയിലെത്തിയും പോകണം.
ആലക്കോട് ഭാഗത്തുനിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾ മന്ന ജങ്ഷനിൽനിന്ന് ചിന്മയ മിഷൻ സ്കൂൾ, പൂക്കോത്ത്നട വഴി തളിപ്പറമ്പിലേക്കും ശ്രീകണ്ഠപുരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ സർ സയ്യിദ് കോളജ് വഴി ഭ്രാന്തൻകുന്ന്, തൃച്ചംബരം അമ്പലം വഴി ദേശീയ പാതയിലെത്തി തളിപ്പറമ്പിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ബുധനാഴ്ച രാവിലെ മുതൽ കപ്പാലത്തു നിന്നാണ് ടാറിങ് ആരംഭിച്ചത്. 14ന് ടാറിങ് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.