റാഷിദ്

ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ ഭാ​ര്യ​മാ​താ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. കു​റ്റി​ക്കോ​ലി​ലെ ക​ക്കോ​ട്ട​ക​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദി (23)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്​​കു​മാ​ർ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ റാ​ഷി​ദ് ഭാ​ര്യ​മാ​താ​വാ​യ ഞാ​റ്റു​വ​യ​ലി​ലെ അ​സ്​​മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭാ​ര്യ റം​സീ​ന​യു​ടെ ഞാ​റ്റു​വ​യ​ലി​ലെ വീ​ട്ടി​ലെ​ത്തി ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി‍ൻെ​റ ജ​ന​ൽ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്​​തു.

അ​സ്​​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത​റി​ഞ്ഞ് റാ​ഷി​ദ് വീ​ടി​ന് തീ​വെ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ വീ​ടി​ന് തീ​വെ​ക്കാ​ൻ മ​ണ്ണെ​ണ്ണ ശേ​ഖ​രി​ച്ചി​രു​ന്നെ​ന്ന വി​വ​രം അ​റി​ഞ്ഞ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്​​കു​മാ​റി‍ൻെ​റ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - murder attempt against mother in law youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.