തളിപ്പറമ്പ്: സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന നഗരസഭകളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ തളിപ്പറമ്പ് നഗരസഭക്ക് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജന വിമുക്ത നഗരസഭ) പദവി ലഭിച്ചതായി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും ഹരിതകർമ സേനയുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഹരിതകർമ സേന നെല്ലിക്ക എന്ന മൊബൈൽ ആപ്പിലൂടെയാണ് മാലിന്യ ശേഖരണത്തിലെ കൃത്യതയും മോണിറ്ററിങ് സംവിധാനങ്ങളും കൂടാതെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത്. ഇതിലൂടെയാണ് അജൈവ മാലിന്യ ശേഖരണം, സംസ്കരണം, പൊതുയിട ശുചീകരണം, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരണം എന്നി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ തളിപ്പറമ്പ നഗരസഭക്കു സാധിക്കുന്നത്.
ശുചിമുറികളുടെ ഉപയോഗം, വൃത്തി ടോയ്ലറ്റുകളുടെ സുസ്ഥിരത എന്നിവയും ഒ.ഡി.എഫ് പ്ലസിന് പ്രധാന മാനദണ്ഡമായി പരിഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി, എം.കെ. ഷബിത, പി. റജില, പി. മുഹമ്മദ് നിസാർ, സെക്രട്ടറി കെ.പി. സുബൈർ, ക്ലീൻ സിറ്റി മാനേജർ എ.പി. രജ്ജിത്ത് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.