തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം തടവും 65,000 രൂപ പിഴയും. പഴയങ്ങാടി സ്വദേശി പി.എം. ഹനീഫി (58)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2021 സെപ്റ്റംബറിലാണ് കേസിന് ആധാരമായ സംഭവം. കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. പഴയങ്ങാടി എസ്.ഐ എം.ഇ. രാജഗോപാൽ പ്രാഥമികാന്വേഷണം നടത്തി പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജു പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി പ്രതിക്ക് മൂന്ന് വകുപ്പുകളിലായി തടവും പിഴയും വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.