തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചുവർഷം കഠിന തടവും മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന പിലാക്കൽ വീട്ടിൽ ഷിൽജിൻ ഇമ്മാനുവലിനെയാണ് (25) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ് മാൻ ശിക്ഷിച്ചത്. 2017 ആഗസ്റ്റിനും 2018 ഫെബ്രുവരിക്കും ഇടയിലുള്ള ദിവസമാണ് കേസിനാസ്പദമായ സംഭവം.
ആന്തൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ടു വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങി. അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം കഠിനതടവും മുപ്പത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.