തളിപ്പറമ്പ്: മാർക്കറ്റ് റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി തളിപ്പറമ്പ് നഗരസഭ. നിരവധി ബങ്കറുകളിൽനിന്ന് റോഡ് കൈയേറിയുള്ള കച്ചവടം നീക്കംചെയ്തു. മാർക്കറ്റ് റോഡിൽ അനുവദിക്കപ്പെട്ട ബങ്കറുകളും ചില കച്ചവട സ്ഥാപനങ്ങളും റോഡ് കൈയേറി കച്ചവടം നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നഗരസഭ ഇടപെട്ട് നിരവധി തവണ കൈയേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും വീണ്ടും കൈയേറി കച്ചവടം തുടരുന്ന സ്ഥിതിയാണ്.
കഴിഞ്ഞ 27ന് നഗരസഭ യോഗത്തിൽ ഒക്ടോബർ ഒന്നുവരെ കൈയേറ്റങ്ങൾ സ്വമേധയ പൊളിച്ചു നീക്കാൻ സമയപരിധി അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെയാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ നടപടി തുടങ്ങിയത്. ഉടമസ്ഥർ സ്വമേധയ നീക്കാത്ത ബങ്കറുകളിലെ കച്ചവട സാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു. പിഴയീടാക്കി ഇവ വിട്ടു നൽകുമെന്നും അനധികൃത കൈയേറ്റങ്ങൾ നീക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും നഗരസഭ സെക്രട്ടറി കെ.പി. സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.