തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച 76 കാരന് 42 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. 2018ൽ നടന്ന സംഭവത്തിൽ ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടിൽ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018ൽ പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പലതവണ പീഡനത്തിനിരയാക്കിയതായാണ് പരാതി.
അന്നത്തെ ആലക്കോട് സി.ഐ ഇ.പി. സുരേശനാണ് പ്രതിയായ കണ്ണമ്പിള്ളി വീട്ടിൽ കുഞ്ഞിരാമനെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് വകുപ്പുകൾ പ്രകാരമാണ് 42 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചത്.
രണ്ട് വകുപ്പുകളിൽ 10 വർഷവും 50,000 വീതവും രണ്ട് വകുപ്പുകളിൽ 10 വർഷവും 25,000 വീതവും ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷവുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.