തളിപ്പറമ്പ്: തളിപ്പറമ്പിൽ പുതുതായി രൂപവത്കരിച്ച മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പിന്തുണയുമായി പ്രവർത്തകർ പ്രകടനം നടത്തി. ജില്ല കമ്മിറ്റി കഴിഞ്ഞദിവസമെടുത്ത നടപടി തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ശരിവെക്കുന്നതാണ് –പുതുതായി പ്രഖ്യാപിച്ച മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബഷീർ പറഞ്ഞു. കമ്മിറ്റി രൂപവത്കരണത്തിനുശേഷം നിലവിൽവന്ന എല്ലാ ഘടകങ്ങളുടെയും തുടർ പ്രവർത്തനം സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു. തളിപ്പറമ്പ് മന്നയിൽ 10 ദിവസത്തിനകം മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടക്കുമെന്നും സംഘടനാപ്രവർത്തനവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ടോടെ പുതിയ ലീഗ് മുനിസിപ്പല്‍ കമ്മിറ്റിക്കും നേതാക്കൾക്കും പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം നടന്നു. ജില്ല കമ്മിറ്റിയുടെ നടപടി അംഗീകരിക്കില്ലെന്ന പുതിയ കമ്മിറ്റിയുടെ പ്രതികരണത്തിന് അടിവരയിടുന്നതായിരുന്നു അള്ളാംകുളം മുഹമ്മദ് അനുകൂലികള്‍ തളിപ്പറമ്പില്‍ നടത്തിയ പ്രകടനം. പ്രകടനം മന്നയില്‍നിന്ന് ആരംഭിച്ച് കപ്പാലം വഴി മാര്‍ക്കറ്റ് റോഡിലൂടെ നഗരം ചുറ്റി ഹൈവേ പള്ളിക്ക് സമീപം സമാപിച്ചു.
തളിപ്പറമ്പിലെ ഇരുവിഭാഗത്തിലെയും നോതാക്കള്ക്കെതിരെയും പുതിയ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും നടപടിക്ക് ജില്ല കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മാഫിയകളില്‍നിന്ന് രക്ഷിച്ച് പാര്‍ട്ടിയെ ശുദ്ധീകരിക്കുന്നതിന് നേതൃത്വം നല്കുന്നവര്ക്കെതിരെയുളള ജില്ല നേതൃത്വത്തിെൻറ നടപടി പാര്‍ട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന പ്രവര്‍ത്തകരോടുളള വെല്ലുവിളിയാണെന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.പ്രകടനത്തിന് എ.പി. ഉമ്മര്‍, കെ.വി. അസുഹാജി, പാലക്കോടന്‍ മജീദ്, പി. അബ്ദുറഹീം, ഐച്ചേരി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നല്കി. ഹൈവേ പള്ളിക്ക് സമീപം നടന്ന സമാപന യോഗത്തില്‍ പുതിയ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജന. സെക്രട്ടറി കെ. മഹമ്മദ് ബഷീര്‍ ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.