തളിപ്പറമ്പ്: സി.പി.എം പ്രവർത്തകന്റെ ഓട്ടോറിക്ഷ തകർത്തു. പുളിമ്പറമ്പിലെ പി.പി. രാജേഷിന്റെ ഗുഡ്സ് ഓട്ടോറിക്ഷയുടെ ഗ്ലാസാണ് കല്ലെറിഞ്ഞ് തകർത്തത്. ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നതാണ് ഓട്ടോ.
വ്യാഴാഴ്ച പുലർച്ച നോക്കിയപ്പോഴാണ് ചില്ലുകൾ തകർത്തതായി കണ്ടത്. കഴിഞ്ഞ കുറച്ചുനാളായി മയക്കുമരുന്ന് സംഘത്തിന്റെ താവളമായി മാറിയ പുളിമ്പറമ്പിൽ അക്രമ സംഭവങ്ങൾ പതിവാണ്. വീടുകയറി യുവാവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും വീട് തകർക്കുകയും ചെയ്തതിനുശേഷം നാട്ടുകാർ ജാഗ്രത പുലർത്തിവരുന്നതിനിടയിലാണ് സമാനമായ രീതിയിൽ വീണ്ടും അക്രമമുണ്ടായത്. ബുധനാഴ്ച രാത്രി 10ഓടെ പുളിമ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് മുൻവശത്തെ റോഡിൽ കൂടിനിന്ന ചില യുവാക്കളുമായി വാക്കേറ്റം ഉണ്ടായിരുന്നു.
ബഹളം കേട്ട് സ്ഥലത്തെത്തി സംഘത്തെ തുരത്തിയ സി.പി.എം സജീവ പ്രവർത്തകനും പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാല വൈസ് പ്രസിഡൻറുമാണ് പി.പി. രാജേഷ്. ഓട്ടോറിക്ഷ തകർത്തതിന് പുളിമ്പറമ്പിലെ അതുൽ, അരുൺ, ഋത്വികേഷ്, സങ്കീർത്ത്, ഉനൈസ് എന്നിവരുടെ പേരിൽ രാജേഷ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.