തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട തളിപ്പറമ്പ് - മണക്കടവ് റൂട്ടിലോടുന്ന 'ദേവി' ബസാണ് തകർത്തത്. ബസിന്റെ ഇരു ഗ്ലാസുകൾ തകർക്കുകയും കാറ്റ് അഴിച്ചുവിടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ബസെടുക്കാനെത്തിയ ജീവനക്കാരാണ് ഗ്ലാസ് തകർത്തതായി കണ്ടത്. പരിശോധിച്ചപ്പോൾ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ടതായും കണ്ടെത്തി. നാലുവർഷത്തോളമായി ബസ് കാക്കാത്തോട് ബസ്സ്റ്റാൻഡിലാണ് രാത്രികാലങ്ങളിൽ നിർത്തിയിടാറുള്ളത്. ബുധനാഴ്ച പുലർച്ചയോടെയാണ് സാമൂഹികവിരുദ്ധർ ബസ് ആക്രമിച്ചതെന്നാണ് കരുതുന്നത്. മുൻ ഗ്ലാസ് പൂർണമായി അടിച്ചുതകർക്കുകയും പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയുമാണ് ചെയ്തത്.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ബസ് ജീവനക്കാർ പറയുന്നു. ജീവനക്കാർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.