തളിപ്പറമ്പ്: പ്രകൃതിക്ഷോഭത്തെ നേരിടാൻ കണ്ണൂര്‍ റൂറല്‍ പൊലീസും സജ്ജമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി പൊലീസിനെ കൂടി ഉപയോഗപ്പടുത്തുന്നതിന്റെ ഭാഗമായാണ് അതിനൂതനങ്ങളായ ജീവന്‍രക്ഷ ഉപകരണങ്ങള്‍ കണ്ണൂർ റൂറല്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിതരണം ചെയ്തത്.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അഗ്നിരക്ഷസേനയേയോ ദുരന്തനിവാരണ സേനകളേയോ കാത്തുനില്‍ക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പൊലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറച്ച് പൊതുജനങ്ങളെ സഹായിക്കുക എന്നതാണ് പൊലീസ് ഇതുവഴി ലക്ഷ്യമിടുന്നത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കെടുതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് വളരെ പെട്ടെന്നുതന്നെ പൊലീസ് ജില്ലയില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.
ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെ ജില്ലതല പരിശോധന പൊലീസ് മേധാവി എം. ഹേമലത റൂറല്‍ ജില്ല ആസ്ഥാനത്ത് നിര്‍വഹിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ. സിബി, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രേംജിത്ത്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ്കുമാര്‍ എന്നിവരും മറ്റ് പാെലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.