കെ.വി. സിദ്ദീഖ്

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ഓ​ട്ടോ​ഗാ​രേ​ജി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. പ​ട്ടു​വം അ​രി​യി​ലി​ലെ കെ.​വി. സി​ദ്ദീ​ഖി (43)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ചി​ന്മ​യ മ​ന്ന റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​വ​ൺ ഓ​ട്ടോ ഗാ​രേ​ജി​ന് മു​ന്നി​ൽ പെ​യി​ന്‍റി​ങ്ങി​നാ​യി നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം ക​ഴി​ഞ്ഞ 22നാ​ണ് മോ​ഷ​ണം പോ​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി. കെ.​വി. സി​ദ്ദീ​ഖാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കാ​ട്ടാ​മ്പ​ള്ളി ഭാ​ഗ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് പ്ര​തി​യു​മാ​യി ചെ​ന്ന് കീ​രി​യാ​ട് വ​ള​പ​ട്ട​ണം റോ​ഡി​ൽ റി​ഫാ​ഇ​യ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. എ​സ്.​ഐ ടി. ​ദി​ലീ​പ് കു​മാ​റി​ന്‍റെ​യും എ.​എ​സ്.​ഐ എ. ​ഷൈ​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Tags:    
News Summary - Two-wheeler thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.